ചെന്നൈ: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിഷേദം തുടരുന്നതിനിടെയാണ് കോടതി ഹര്‍ജി തള്ളിയത്. തമിഴകത്തിന്റെ പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി മറീനബീച്ചില്‍ നടക്കുന്ന പ്രതിഷേധത്തില്‍ യുവാക്കള്‍ ഒഴുകിയെത്തുകയാണ്. ഇരൂന്നൂറോളം പേരുമായി ആരംഭിച്ച പ്രതിഷേധത്തില്‍ ഇപ്പോള്‍ പങ്കെടുക്കുന്നത് അരലക്ഷത്തോളം പേരാണ്. ജെല്ലിക്കെട്ടിന് അനുമതി നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണവര്‍.
മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രധാനമന്ത്രിയെ കാണാനായി പനീര്‍സെല്‍വം ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ആരുമില്ല. രാഷ്ട്രീയക്കാരെയും യുവാക്കള്‍ അടുപ്പിക്കുന്നില്ല.
ലിംഗ വിവേചനമില്ലാതെ പ്രതിഷേധത്തിനായി എല്ലാ ഭാഗത്തു നിന്നും തമിഴ് യുവജനത എത്തുകയാണ്. സാമൂഹിക മാധ്യമങ്ങളാണ് അവരുടെ ആയുധം. ഇന്റര്‍നെറ്റ് ലഭ്യത തടസപ്പെടുത്തിയിട്ടും പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കാന്‍ സന്നദ്ധരായി പലരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post