സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധക്കൂട്ടായ്മയിലേക്കു സാഹത്യകാരന്‍ എംടി വാസുദേവന്‍ നായരേയും സംവിധായകന് കമലിനെയും ക്ഷണിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തില്‍ വളര്‍ന്നുവരുന്ന സിപിഐഎം അക്രമങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണു ബിജെപിയുടെ നേതൃത്വത്തില്‍ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കുന്നതെന്നു ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ എംഎസ് കുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘പാലക്കാട് കഞ്ചിക്കോട്ട് വീട്ടമ്മയായ വിമല പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി ഒരു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക നായകരേയും സാഹത്യകാരന്മാരേയും പ്രതിഷേധപരിപാടയിലേക്കു ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരേയും ക്ഷണിക്കുന്ന കൂട്ടത്തില്‍ ഒരുപക്ഷേ എംടിക്കും കമലിനും ക്ഷണമുണ്ടാകും. അതില്‍ക്കവിഞ്ഞുള്ള ഒരു നീക്കവും ബിജെപിയുടെ ഭാഗത്തുനിന്നുമില്ല’ എംഎസ് കുമാര്‍ പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെയും കമലിന്റെയും വീടുകളില്‍ പോയി ക്ഷണിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ എംടിയേയും കമലിനെയും മാത്രമായിട്ടല്ല, സംസ്ഥാനത്തെ എല്ലാ സാഹിത്യ പ്രവര്‍ത്തകരെയും ക്ഷണിക്കുന്ന കൂട്ടത്തില്‍ ഇവര്‍ക്കും ക്ഷണമുണ്ടാകുമെന്ന് എംഎസ് കുമാര്‍ പറഞ്ഞു.
Discussion about this post