ഡല്‍ഹി: ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുവേണ്ട പ്രീമിയം മൂന്ന് വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ അടയ്ക്കും. ഇത്രയും പേര്‍ക്ക് അപകട ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സ് കവറേജും നല്‍കുന്നതിന് 9000 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ് വരിക. ഇടപാടുകളുടെ എണ്ണമോ അക്കൗണ്ടിലെ ബാലന്‍സ് തുകയോ നോക്കാതെയാകും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം മൊത്തം 27 കോടി അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 16 കോടിയോളം പേര് ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post