ലക്‌നൗ: കുർക്കുറെ വാങ്ങിവരാൻ മറന്നതിന്റെ പേരിൽ ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി യുവതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കുർക്കുറെയുടെ പേരിലുള്ള നിരന്തരമായ തർക്കമാണ് വിവാഹ മോചനത്തിനായുള്ള യുവതിയുടെ തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് വിവരം.
സ്ഥിരമായി കുർക്കുറെ കഴിക്കുന്ന സ്വഭാവക്കാരിയായിരുന്നു പെൺകുട്ടി. ഒരു വർഷം മുൻപായിരുന്നു യുവതിയുടെയും യുവാവിന്റെയും വിവാഹം. വിവാഹ ശേഷമാണ് യുവതിയുടെ കുർക്കുറെയോടുള്ള അമിതമായ ഇഷ്ടം യുവാവ് അറിഞ്ഞത്. എല്ലാ ദിവസവും യുവതി ഭർത്താവിനോട് കുർക്കുറെ വാങ്ങി നൽകാൻ ആവശ്യപ്പെടാറുണ്ട്. ഇത് പ്രകാരം എല്ലാ ദിവസവും ഇയാൾ അഞ്ച് രൂപയുടെ കുർക്കുറെ പാക്കറ്റ് യുവതിയ്ക്ക് വാങ്ങി നൽകാറുമുണ്ട്.
എന്നാൽ മാസങ്ങൾക്ക് ശേഷവും ഈ ശീലം തുടർന്നതോടെ ഇരുവരും തമ്മിലുള്ള തർക്കങ്ങളും ആരംഭിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ തർക്കം മൂർച്ചിക്കുകയായിരുന്നു. ഇതിനിടെ ഒരു ദിവസം യുവാവ് കുർക്കുറെ വാങ്ങാൻ മറന്നു. ഇതോടെ പെൺകുട്ടി ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് വിവാഹ മോചനം ആവശ്യപ്പെട്ട് ഷാഹ്ഗഞ്ച് പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച പെൺകുട്ടിയ്ക്ക് പോലീസ് കൗൺസിലിംഗ് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്.
Discussion about this post