ലക്നൗ: ഉത്തര്‍പ്രദേശിലെ കോണ്ഗ്രസ്സമാജ് വാദി പാര്‍ട്ടി സഖ്യത്തില്‍ പ്രതിസന്ധി. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എമാരുടെ സീറ്റുകളിലേക്കു സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണു സഖ്യത്തില്‍ പ്രതിസന്ധിക്ക് കാരണം. ഇതോടെ സമാജ് വാദി കോണ്‍ഗ്രസ് പാര്‍ട്ടി സഖ്യത്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ രാജ് ബാബര്‍, മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാക്കളുമായി സീറ്റു വിഭജന കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയാണ്. കോണ്‍ഗ്രസിന്റെ പരാതിയുമായി ഗുലാം നബി ആസാദ് ഇന്ന് അഖിലേഷ് യാദവിനെ കാണും.
സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരവെയാണ് കോണ്‍ഗ്രസിന്റെ ഒന്‍പത് സിറ്റിങ് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍തഥികളെ പ്രഖ്യാപിച്ചത്. അഖിലേഷിന്റെ നീക്കം ദൗര്‍ഭാഗ്യകരമെന്നായിരുന്നു ഇതിനോടു കോണ്‍ഗ്രസിന്റെ പ്രതികരണം. സീറ്റുകള്‍ വിട്ടുനല്‍കണമെന്നും സീറ്റു വിഭജന ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് ഇന്ന് അഖിലേഷിനെ കാണും.
അഖിലേഷ് യാദവ് പുറത്തിറക്കിയ 210 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജ് മാക്കന് രംഗത്തു വന്നു. കോണ്‍ഗ്രസിന്റെ ഒമ്പത് സിറ്റിംഗ് മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് നിര്‍ഭാഗ്യകരമായി പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേഠിയും റായ്ബറേലിയും അടങ്ങുന്ന മണ്ഡലങ്ങളിലെ സീറ്റു വിഭജനത്തില്‍ സമവായത്തില്‍ ആകാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വരും. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനം 24 നാണ്. അതിനാല്‍ എത്രയും വേഗം സീറ്റു വിഭജന പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയാല്‍ മാത്രമെ പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകാന്‍ ആകു എന്നതും സംഖ്യത്തിന് വെല്ലുവിളിയാകും.
മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ കഴിഞ്ഞ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നു ബബ്ബര്‍ പറഞ്ഞു. സീറ്റുവിഭജന ചര്‍ച്ചകളില്‍ ഇന്നു തീരുമാനമായില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതാണു നല്ലതെന്ന് എസ്പിയിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ഇന്നലെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി.
Discussion about this post