കണ്ണൂര്‍: കണ്ണൂര്‍ കൊലപാതകത്തിന്റെ കാരണം കുടുംബവഴക്കാണെന്ന് വരുത്താനുള്ള സിപിഎം ശ്രമം അപലപനീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അന്വേഷണം വഴി തിരിച്ചുവിട്ട് കൊലയാളികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പ്രതികരിച്ചു.
തലശ്ശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആവര്‍ത്തിച്ച് സിപിഎം രംഗത്ത് വന്നിരുന്നു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞിരുന്നു.
Discussion about this post