ഡല്‍ഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയാണ് ഇദ്ദേഹം. അബുദാബി കിരീടാവകാശിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്നാണ് മോദിയെത്തിയത്.
ബുധനാഴ്ച രാഷ്ട്രപതി ഭവനിലെ പ്രത്യേക സ്വീകരണത്തിന് ശേഷം ഹൈദരാബാദ് ഹൗസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
അബുദാബി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തോടെ വ്യാപാര മേഖലയിലും സുരക്ഷാകാര്യങ്ങളിലുമുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നാണ് സൂചന.. 16 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ബുധനാഴ്ച ഷെയ്ഖ് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.
Discussion about this post