ഡല്‍ഹി: ലോകത്ത് ഇംഗഌഷ് സംസാരിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാമതുള്ള ഇന്ത്യ പുതിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ അതിദ്രുതം വളര്‍ച്ച പ്രാപിക്കുന്നതായി വിദേശ മാധ്യമം. ലോകശക്തിയെന്ന നിലയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യം സാമ്പത്തിക രംഗത്തും വന്‍ പുരോഗതി കൈവരിക്കുകയാണെന്നും ഒരു അമേരിക്കന്‍ മാസിക വിലയിരുത്തുന്നു.
ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യ അമേരിക്ക, ചൈന, ജപ്പാന്, റഷ്യ, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണ്. ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി ഇറാനും ഇസ്രായേലും നില കൊള്ളുന്നു. ലോക സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യ ഇംഗഌഷ് സംസാരിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്നു, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തുടങ്ങിയ വിശേഷണങ്ങളും മാസിക നല്‍കുന്നുണ്ട്. നരേന്ദ്രമോദിക്ക് കീഴില്‍ മികച്ച വളര്‍ച്ചയാണ് രാജ്യം കൈവരിക്കുന്നത്. പുതിയ പുതിയ പരിഷ്ക്കാരങ്ങള്‍ സമ്പദ്വ്യവസ്ഥയില് നേട്ടം കൊയ്യുന്ന ഇന്ത്യ നോട്ട അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുക്കുകയും അമേരിക്ക, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായി നാവിക സഹകരണത്തിന് പുതിയ മാര്‍ഗ്ഗം കണ്ടെത്താനും മോഡിക്കായി. റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പ്രതിരോധ മേഖലയില്‍ കരുത്ത് നേടാനും ആധുനിക സൈനിക വല്‍ക്കരണത്തിനും ഇന്ത്യയ്ക്ക് സാധ്യമായി.
Discussion about this post