ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദിന് ഭീകരന് ബുര്‍ഹാന്‍ വാനിയെ വധിച്ച മൂന്ന് സൈനികര്‍ക്ക് രാഷ്ട്രപതിയുടെ സേനാമെഡല്‍. രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ സന്ദീപ് കുമാര്‍, കാപ്റ്റന്‍ മണിക് ശര്‍മ, നായിക് അരവിന്ദ് സിങ് ചൗഹാന് എന്നിവര്‍ക്കാണ് രാജ്യത്തിന്റെ ആദരം. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് നടന്ന ഓപ്പറേഷന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനാണ് കശ്മീര്‍ ഭീകരവാദത്തിന്റെ പോസ്റ്റര്‍ ബോയ് എന്ന് വിളിക്കപ്പെട്ട ബുര്‍ഹാന്‍ വാനിയെ സൈന്യം ഏറ്റുമുട്ടലില്‍ കൂടി വധിച്ചത്. രഹസ്യ വിവരത്തേ തുടര്‍ന്ന് അനന്ത്നാഗിലെ ബംദൂര ഗ്രാമത്തില്‍ എത്തിയ സൈന്യം ബുര്‍ഹാന്‍ വാനി ഒളിവില്‍ കഴിഞ്ഞ വീട് വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ അടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
ബുര്‍ഹാന്റെ തലയ്ക്ക് 10 ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്. സംഭവത്തിന് പിന്നാലെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അവസാനിച്ചത് മാസങ്ങള്‍ കഴിഞ്ഞാണ്.
Discussion about this post