കശ്മീര്‍: കശ്മീരില്‍ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. നാലു സൈനികരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നു കണ്ടെടുത്തു. ഇന്നലെ പത്തുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് കഴിഞ്ഞദിവസം മഞ്ഞുമല ഇടിഞ്ഞുവീണത്.
നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. ഏതാനുംപേരെ കാണാതായെന്നും സൂചനയുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് രണ്ടുതവണയായി ഹിമപാതമുണ്ടായത്. അപകടത്തിനു പിന്നാലെ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു ജൂനിയര്‍ ഓഫിസര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ രക്ഷപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍ജമ്മു ദേശീയപാത അടച്ചു.
Discussion about this post