ഡല്‍ഹി: വ്യക്തിഗത നികുതി ആനൂകൂല്യത്തിന്റെ പരിധി അടുത്ത ബജറ്റില്‍ പുതുക്കി നിശ്ചയിച്ചേക്കും. ആദായ നികുതി ഒഴിവിനുള്ള പരിധി 2.5 ലക്ഷത്തില്‍നിന്ന് 3.5 ലക്ഷമാക്കി ഉയര്‍ത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇത് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ തന്റെ പ്രസംഗങ്ങളിലൂടെ നല്‍കിയിരുന്നു. 2019-ല്‍ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാകും നേരത്തെ തന്നെ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക.
വിപണിയിലുള്ള 15.4 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 14 ലക്ഷം കോടിയോളം രൂപ ഇതിനകം വിവിധ ബാങ്കുകളില്‍ നിക്ഷേപമായെത്തി. മൂന്ന് ലക്ഷം കോടിയോളം രൂപയെങ്കിലും ബാങ്കിലെത്തില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.
Discussion about this post