ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിങ് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാജിതയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിന്റെ ദയനീയാവസ്ഥക്ക് കാരണം മുഖ്യമന്ത്രി പ്രകാശ് ബാദല്‍ നേതൃത്വം നല്കുന്ന നിലവിലെ സര്‍ക്കാറാണെന്നും രാഹുല്‍ ആരോപിച്ചു.
പഞ്ചാബിനെ ഭരിക്കേണ്ടത് ഈ സംസ്ഥാനത്തു നിന്നുള്ളവരാണ് റിമോര്‍ട്ട് കണ്ട്രോള് ഭരണം ആവശ്യമില്ല. ഡല്‍ഹിയിലിരുന്ന് ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിനെ ഭരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലുള്ള അകാലിദള്‍ പാര്‍ട്ടി പഞ്ചാബിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ബാദല്‍ സര്‍ക്കാര്‍. പഞ്ചാബികള്‍ക്ക് തൊഴില്‍ വേണമെങ്കില്‍ നിങ്ങള്‍ ബാദലിന് പണം നല്‍കണം. തൊഴിലില്ലായ്മയെ സംബന്ധിച്ച ചോദ്യമുയര്‍ത്തേണ്ടത് ബാദലിനോടാണ്. വ്യവസായങ്ങള്‍ പഞ്ചാബിനെ ഉപേക്ഷിച്ചതിനു പിന്നിലും ഈ കുടുംബം മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു. പഞ്ചാബിലെ 70 ശതമാനം യുവാക്കളും മയക്കുമരുന്നിനടിമയാണെന്നും കോണ്‍ഗ്രസിനു മാത്രമേ പഞ്ചാബില്‍ നിന്ന് ഈ വിപത്തിനെ തുടച്ചു നീക്കാനാകൂവെന്നും രാഹുല്‍ പറഞ്ഞു.
മോദി അഴിമതിക്കെതിരെ സംസാരിക്കുന്നു. പഞ്ചാബില്‍ അകാലിദള്‍ സ്ഥാനാര്‍ഥിക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങുന്നു. അകാലിദള്‍ അഴിമതി നിറഞ്ഞ പാര്‍ട്ടിയാകുമ്പോള്‍ മോദിക്കെങ്ങനെ അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സാധിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.
Discussion about this post