പനജി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നരമാസം കൂടിയുണ്ടാകുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കള്ളപ്പണത്തെ തടയാനുള്ള നടപടികളാണ് എടുത്തത്. നോട്ട് അസാധുവാക്കിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതില്‍ ചിലത് ഞാനും അംഗീകരിക്കുന്നു. ചിലയാളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒരുമാസം കൂടിയോ ഒന്നരമാസമോ കൂടി ഉണ്ടാകുകയുള്ളൂവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഗോവയില്‍ ഇലക്ഷന്‍ പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കല്‍ തീരുമാനം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നതിനും അഴിമതി കുറയ്ക്കുന്നതിനും വേണ്ടിയാണ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ രാജ്യാന്തര സാമ്പത്തിക വിദഗ്ധര്‍ അഭിനന്ദിച്ചുവെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.
Discussion about this post