തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി സമരത്തിന്റെ നേതൃത്വമേറ്റെടുത്ത് ബിജെപി. ലഷ്മി നായര്‍ രാജിവക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐയ്ക്ക് സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയ ദിവസം തന്നെ ഉപവാസസമരം പ്രഖ്യാപിച്ച് ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ തന്നെ രംഗത്തെത്തിയതാണ് സമരത്തിന്റ ആവേശം കൂട്ടിയത്. സിപിഎം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഏറ്റുവാങ്ങിയ ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പിന്തുണയുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. സമരം കൈവിട്ടു പോകുമെന്ന ആശങ്ക വന്നതോടെ ലിഎ,് അച്യുതാന്ദനെ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല.
പല സിപിഎം നേതാക്കള്‍ക്കും, അവരെ പിന്തുണക്കുന്ന നിരവധി പ്രമുഖര്‍ക്കും ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം ലഭിച്ചതിന് പിന്നിലെ കള്ളക്കളികള്‍ കൂടി പൊതുസമൂഹം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടകനും, കൈരളി ടിവി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം സ്വരാജ് തുടങ്ങിയവരുടെ വിയമബിരുദവും ചര്‍ച്ചയായി. പല വിദ്യാര്‍ത്ഥി നേതാക്കളും ഹാജരില്ലാതെയും മറ്റും ഇന്റേണല്‍ മാര്‍ക്കിന്റെ ആനുകൂല്യം നേടി നിയമധാരികളായി മാറിയതും സോഷ്യല്‍ മീഡിയകളും മറ്റും ചര്‍ച്ച ചെയ്തു. അക്കാദമി പ്രിന്‍സിപ്പല്‍ ലഷ്മി നായരുട കമ്മ്യൂണിസ്റ്റ് ബന്ധമാണ് വിദ്യാര്‍ത്ഥിസമരത്തെ ഏറ്റെടുക്കാന്‍ എസ്എഫ്‌ഐയ്ക്ക് തടസ്സമായത്. ഈ അവസരം എബിവിപിയും ബിജെപിയും ഏറ്റെടുക്കുകയായിരുന്നു.
48 മണിക്കൂര്‍ ഉപവാസസമരം പ്രഖ്യാപിച്ച വി മുരളീധരന്‍ പിന്നീടത് അനിശ്ചിതകാലസമരമായി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിക്കുന്നത് വര ഉപവാസം തുടരുമെന്നാണ് വി മുരളീധരന്‍ പറയുന്നത്.
നേരത്തെ സിപിഎം നേതാക്കളെല്ലാം ലഷ്മി നായരുടെ പോക്കറ്റിലാണ് ഇപ്പോഴുമെന്ന ആരോപണവുമായി അക്കാദമിയിലെ മുന്‍ വിദ്യാര്‍ത്ഥികൂടിയായ മുന്‍ എസ്എഫ്‌ഐ നേതാവ് രംഗത്തെത്തിയിരുന്നു. ഇതിനിടെ ഉപസമിതി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മാനേജ്മന്റിന് വേണ്ടി നിലകൊള്ളുന്ന ഫഹീമിന്റെ അംഗത്വത്ത ചൂണ്ടിക്കാട്ടി എഐവൈഎഫ് രംഗത്തെത്തി. ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ബിജപി സമരം ഏറ്റെടുത്തതോടെ വെട്ടിലായത് കോണ്‍ഗ്രസാണ്. ലോ അക്കാദമിയ്‌ക്കെതിരെ കെഎസ് യു സമരരംഗത്തുണ്ടെങ്കിലും സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.നേതൃത്വം ഇടപെട്ടതോടെ എസ്എഫ്‌ഐ പിറകോട്ട് പോയതോടെ എഐഎസ്എഫ് രംഗത്തിറങ്ങി. മുരളീധരന് പിന്നാലെ നിരഹാരസമരം ഇന്ന് മുതല്‍ ആരംഭിക്കാനിരിക്കുകയാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന.
സമര രംഗത്ത് സജീവമായില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതൃത്വത്തിനും ഉണ്ട്. എ.കെ ആന്റണി വിഷയത്തില്‍ ഇടപട്ടതായാണ് വിവരം.
ലഷ്മി നായരുടെ രാജി ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ച് നില്‍ക്കുന്നതോട സിപിഎം നേതൃത്വം വല്ലാത്ത പ്രതിസന്ധിയിലാണ്. ജനവികാരം പാര്‍്ട്ടിയ്ക്ക് എതിരാവുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ലഷ്മി നായകെ പിന്തുണക്കാത്ത ജില്ല നേതൃ്വത്തില ഒരു പക്ഷം നേതൃത്വത്തിന്റ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ലോ അക്കാഡമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് വി.മുരളീധരന്‍ ആവ.ശ്യപ്പെടുന്നു. കേരളത്തിലെ എല്ലാ സ്വാശ്രയ കോളേജുകളിലേയും ക്രമക്കേട് ഒരുമിച്ചു കാണാന്‍ കഴിയുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ ലോ അക്കാഡമി. എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തിയ ലോ അക്കാഡമിയെ സംരക്ഷിച്ചു നിര്‍ത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. ലോ അക്കാഡമിക്ക് എല്ലാ വിധ സംരക്ഷണവും നല്‍കിയ ശേഷം സ്വാശ്രയ കോളേജുകള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വാചകമടി അപഹാസ്യമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തുന്നു. വിഷയത്തില്‍ സിപിഎം നടക്കുന്ന ഒളിച്ചു കളി പുറത്ത് വന്നിരിക്കുകയാണെന്നും മുരളീധരന്‍ പറയുന്നു.
Discussion about this post