കൊച്ചി: കേരളത്തില്‍ നിന്ന് ചിലര്‍ ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ മലായളി ഉള്‍പ്പടെ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നടക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഷീദ് അബ്ദുള്ള, ബീഹാര്‍ സ്വദേശി യസ്മീന്‍ മുഹമ്മദ് സാഹിദ്, എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കേരളത്തിലെ യുവാക്കളെ ഭീകരസംഘടനകളുമായി ബന്ധപ്പെടുത്തി കുടുംബസമേതം ഇവരെ ഇന്ത്യയ്ക്ക് പുറത്ത് എത്തിക്കുന്നയാളാണ് അബ്ദുള്‍ റഷീദെന്നാണ് കണ്ടെത്തല്‍. യാസ്മിന്‍ കാസര്‍ഗോഡ് ജില്ലയിലടക്കം തീവ്രവാദ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ഭീകരവാദ പ്രവര്‍ക്കനങ്ങള്‍ക്കായി യസ്മീനും ,അബ്ദുള്‍ റഷീദും പണം പിരിച്ചതായും അത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
Discussion about this post