ഡല്‍ഹി:ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നതകള്‍ക്കിടയില്‍ നായകനായത് ആരാണ്..?അരവിന്ദ് കെജ്രിവാള് ചികിത്സയിലാണ്..ചികിത്സയ്ക്ക് പോയ കെജ് രിവാളിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്പിച്ചുവെന്നതില് ആര്‍ക്കുമില്ല തര്‍ക്കം..പിന്നെയുള്ളത് യോഗേന്ദ്രയാദവും, പ്രശാന്ത് ഭൂഷണുമാണ്..ഇരുവരും ഉന്നയിച്ച സുതാര്യ ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മീഡിയ വലിയ തോതില്‍ ചര്‍ച്ച ചെയ്തു. അണികളും വിഷയം ഏറ്റെടുത്തു. എന്നാല്‍ ആം ആദ്മിയിലെ എതിര് വിഭാഗം ശക്തമായി രംഗത്തെത്തിയതോടെ യാദവ് ഭൂഷണ് സംഘത്തിന്റെ പിന്തുണ കുറഞ്ഞു..
അങ്ങനെ പോയ വാരം ആം ആദ്മിയിലെ താരപദവിയിലേക്ക് ഒരു നേതാവ് സ്ഥാനാരോഹണം ചെയ്തു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
പാര്ട്ടിയ്കകത്ത് യോഗേന്ദ്രയാദവ് വിഭാഗം ഉയര്‍ത്തിയ പ്രതിസന്ധികള്‍ തരണം ചെയ്ത രീതി മനീഷ് സിസോദിയയുടെ നേതൃപാടവത്തിന്റെ തെളിവായിരുന്നു. കെജ്രിവാളിന്റെ അഭാവത്തില്‍ ഏല്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റിയെന്നല്ല, ആം ആദ്മി പാര്‍ട്ടി നേരിട്ട ഏറ്റവും ആദ്യത്തേത്തും. വലിയതുമായ വെല്ലുവിളിയെ സമര്‍ത്ഥമായി മറിടക്കുകയായിരുന്നു സിസോദിയ.
എഎപിയില്‍ രണ്ട് പ്രബല ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെട്ടത് ഒരാഴ്ചയക്കകമാണ്. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, കുമാര്‍ ബിശ്വാസ്, നവീന്‍ ജയ്ഹിന്ദ്, ദിലിപ് പാണ്ഡെ, അഷുതോഷ്, ആഷിഷ് കേതന് എന്നിവരടങ്ങിയ ഒരു ചേരി. പ്രശാന്ത് ഭൂഷണ്, യോഗേന്ദ്രയാദവ്, പ്രോഫസര്‍ ആനന്ദ് കുമാര്‍, അജിത് ത്ധാ,ഇലിയാസ് ആസ്മി, മായങ്ക് ഗാന്ധി എന്നിവരടങ്ങിയ മറുചേരി. ആദ്യത്തെ ഗ്രൂപ്പ് വലത് ചേരി. യോഗേന്ദ്രയാദവ് ഉള്‍പ്പെടുന്ന രണ്ടാമത്തെ ചേരി ഇടത്..
യോഗേന്ദ്രയാദവും, പ്രശാന്ത് ഭൂഷണുമടങ്ങുന്ന ഇടത് ടീമിനെതിരെയുള്ള ‘യുദ്ധം’ നയിച്ചത് സിസോദിയ ആയിരുന്നു.
ഇപ്പോള്‍ നടന്ന ചേരിത്തിരിവ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക മനീഷ് സിസോദിയക്കാണ്.എതിരാളികളെ സൈഡ് ലൈന്‍ ചെയ്യാന്‍ സിസോദിയക്ക് കഴിഞ്ഞു. അതുവഴി മറുവശത്ത് പിടിമുറുക്കാനും.അന്‍പതോളം എംപിമാരുടെ പിന്തുണ സിസോദിയക്ക് ഒപ്പമുണ്ട്. കെജ്രിവാളിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് സിസോദിയ തെളിയിച്ചിരിക്കുന്നു. സിസോദിയയെ സംബന്ധിച്ച് നാല് വര്‍ഷം മുന്പിലുണ്ട്. ഇതിനിടയില്‍ ആം ആദ്മിയിലെ പ്രാക്ടിക്കല്‍ ആയ പ്രബല നേതാവായി സിസോദിയ മാറും. ഒരു പക്ഷേ കെജ്രിവാളിനൊപ്പം അല്ലെങ്കില്‍ അതിനേക്കാല്‍ മുകളിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം’-രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഡല്‍ഹി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ സിസോദിയ ധനകാര്യം, നഗരവികസനം, മാനവവിഭവശേഷി, വിജിലന്‍സ്, ആസൂത്രണം, റവന്യു തുടങ്ങി നിര്‍ണായക വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. അധികാരത്തൊപ്പം, പാര്‍ട്ടിയിലും നിര്‍ണായക സ്വാധീനം നേടിയെടുക്കാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ മനീഷ് സിസോദിയയ്ക്ക് കഴിഞ്ഞിരിക്കുന്നു. അതുവഴി എഎപിയിലെ ഏറ്റവും മികച്ച നേതൃപാടവമുള്ള നേതാവ് എന്ന നിലയിലാണ് മനീഷ് സിസോദിയ അവരോധിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post