തിരുവനന്തപുരം: നിലവില വൈസ് പ്രിന്‍സിപ്പാള്‍ മാധവന് പോറ്റിയ്ക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കാനുള്ള ലോ അക്കാദമി കോളേജ് മാനേജ്മെന്റിന്റെ തീരുമാനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം. സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ മാധവന് പോറ്റിക്ക് ഇല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രിന്‍സിപ്പലിന് പിഎച്ച്ഡി വേണം, പ്രായം 65ന് താഴെയായിരിക്കണം എന്നല്ലാമെന്ന് ചട്ടം. എന്നാല്‍ ഈ രണ്ട് ചട്ടവും പുതിയ നിയമനത്തില്‍ പാലിക്കാനാവില്ല. 67 വയസ്സുകാരനായ മാധവന് പോറ്റിയ്ക്ക് പിഎച്ച്ഡിയും ഇല്ല.
നേരത്തെ ലഷ്മി നായര്‍ മാറി നില്‍ക്കുന്നതിന്റെ ഭാഗമായി മാധവന് പോറ്റിയ്ക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കുമെന്ന് ലോ അക്കാദമി മാനേജ്മെന്റ് അറിയിച്ചിരുന്നു.
Discussion about this post