ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളില്‍ 18 ലക്ഷം അക്കൗണ്ടുകളിലായി നാല് ലക്ഷം കോടിയോളം രൂപ ദുരൂഹസാഹചര്യത്തില്‍ എത്തിയതായി സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര. 4.17 ലക്ഷം കോടിയുടെ പണമാണ് അനധീകൃതമായി എത്തിയിരിക്കുന്നത്. ഇതില്‍ നിക്ഷേപിച്ച 13 ലക്ഷത്തോളം ആളുകള്‍ക്ക് സന്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മറ്റുള്ളവര്‍ക്ക് വൈകാതെ തന്നെ അയക്കും.നിക്ഷേപകരുടെ ആസ്തിവിവരവും നിക്ഷേപവും തമ്മില്‍ പൊരുത്തകേടുള്ളവര്‍ക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. മറുപടി നല്‍കുന്നതിനായി 10 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും സുശീല്‍ ചന്ദ്ര അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് ധന്‍ അഭിയാന്‍ പദ്ധതി പ്രകാരമാണ് നടപടി.
പാന്‍ കാര്‍ഡ് അക്കൗണ്ട് ഇല്ലാത്തവര്‍ അത് എടുക്കുന്നതിന് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ഓണ്‍ലൈന്‍ നിക്ഷേപങ്ങള്‍ പരിശോധിക്കാനും ആദായ നികുതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ അനധീകൃതമായി പണം നിക്ഷേപിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Discussion about this post