Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് എച്ചിലെടുപ്പിച്ച ലക്ഷ്മി നായരുടെ ഹോട്ടല്‍ താഴിട്ടുപൂട്ടി ആര്‍.ജി.എസ്.സി സമരം

by Brave India Desk
Feb 3, 2017, 04:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ഹോട്ടലില്‍ എച്ചിലെടുപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടും ലക്ഷ്മി നായര്‍ക്കും ഹോട്ടലിനുമെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലോ അക്കാദമിക്കു സമീപമുള്ള ലക്ഷ്മി നായരുടെ ഹോട്ടലിനു മുമ്പില്‍ സമരവുമായി രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍. സമരത്തിന്റെ ഭാഗമായി ലക്ഷ്മി നായരുടെ ഹോട്ടല്‍ താക്കോലിട്ട് പൂട്ടിയ ആര്‍.ജി.എസ്.സി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനൂപ് മോഹന്‍, ലിബിന്‍, ഹിഷാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിപ്പോള്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലാണ്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേവലം അക്കാദമിക് ആയി മാത്രം കാണാനാവില്ലെന്നും ജാതീയ അധിക്ഷേപം കൂടി അവര്‍ക്കെതിരെയുണ്ടെന്നും അതിലേക്ക് ശ്രദ്ധക്ഷണിക്കാനാണ് ഈ സമരമെന്നും ആര്‍.ജി.എസ്.സി സ്റ്റേറ്റ് ഇന്‍ ചാര്‍ജ് അനൂപ് വി.ആര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദളിത് വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ കേസില്‍ മേല്‍നടപടികള്‍ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലക്ഷ്മി നായരുടെ അറസ്റ്റ് നടക്കുന്നതുവരെയെങ്കിലും ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ല എന്നാണ് തങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

‘വരേണ്യതയുടെ പാത്രത്തില്‍ ‘ജാതിബോധം ‘ പാചകം ചെയ്യുന്ന ലക്ഷ്മി നായരുടെ ഹോട്ടല്‍ ബഹിഷ്‌കരിക്കണമെന്ന് ഒരു സംഘടന എന്ന നിലയില്‍ ആര്‍.ജി.എസ്.സി ആവശ്യപ്പെടുന്നു. അവിടുത്തെ അടുപ്പില്‍ കത്തുന്നത്, അടിസ്ഥാന വര്‍ഗത്തിന്റെ ആത്മാഭിമാനം ആണ്. അത് കൊണ്ട് തന്നെ അതിനി അങ്ങനെ തുടരണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം എന്ന് തന്നെയാണ് പറയാന്‍ ഉള്ളത്, ചുരുങ്ങിയത് ആ അറസ്റ്റ് നടക്കുന്നത് വരെയെങ്കിലും.’ അദ്ദേഹം വ്യക്തമാക്കി.

ലോ അക്കാദമിയിലെ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ലക്ഷ്മി നായരുടെ ഹോട്ടലില്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചതായി വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി യൂണിഫോമില്‍ ബിരിയാണി വിളമ്പിച്ചെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. ഇന്റേണല്‍ മാര്‍ക്കാണ് ഹോട്ടല്‍ ജോലിക്ക് കൂലിയായി നല്‍കിയിരുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

Tags: hotellakshmi nairRGSC strike
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies