ലോ അക്കാദമി കോളേജിനെതിരെ ബിജെപി കോടതിയെ സമീപിച്ചു. കോളേജില ഗവേണിംഗ് കൗണ്‍സില്‍ പിരിച്ചിവിടണമെന്നാവശ്യപ്പട്ടാണ് ഹര്‍ജി. അക്കാദമി ഭരണം റിസീവറെ ഏല്‍പിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി മുരളീധരനാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം ജില്ല കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവ് വി.വി രാജേഷ് ക്യാമ്പസിന് മുന്നില്‍ നിരാഹാകസമരം തുടരുകയാണ്. ലോ അക്കാദമിയ്ക്കായി സര്‍ക്കാര്‍ നല്‍കിയ സ്ഥലം തിരിച്ചെടുക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
Discussion about this post