ലോ അക്കാദമിയ്ക്ക് ഭൂമി നല്‍കിയ കാര്യം ഇടത് സര്‍ക്കാര്‍ പരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ മുമ്പത്തെ സര്‍ക്കാര്‍ ഓതോ ഒറു പിള്ളയുടെ ഭൂമി ഏറ്റെടുത്തതില്‍ ഈ സര്‍ക്കാരിന് ഇടപെടാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഭൂമി ഏറ്റെടുക്കണമെന്ന് വിഎസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ഓരോരോ നിലപാടുകളുണ്ട് താന്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിന് വേവലാതിയില്ല, ലോ അക്കാദമി സമരം അവസാനിച്ചു. എന്നാല്‍ സമരം അവസാനിച്ചില്ലെന്ന പൊതുധാരണ ഉണ്ട്. സമരത്തില്‍ താന്‍ മൗനം പാലിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ലോ അക്കാദമിയ്ക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്ന് വി.എസ് അച്യൂതാനന്ദനും, ഇടത് ഘടകക്ഷിയായ സിപിഐയും നിലപാട് എടുത്തിരുന്നു. എന്നാല്‍ അത്തരം ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്ന നിലപാടാണ് പിണറായി വിജയന്‍ എടുക്കുന്നത്. ഭൂമി തിരിച്ചു പിടിക്കണമെന്ന് കാണിച്ച് വിഎസ് റവന്യു മന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ബിജെപിയും ഇതേ ആവശ്യം ഉന്നയിച്ച് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ലോ അക്കാദമിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയനും സിപിഎമ്മിനും എന്ന വിമര്‍ശനം ഇതോടെ ശക്തമാകും. ഭൂമി തിരിച്ച് പിടിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. ലോ അക്കാദമി മാനേജ്‌മെന്റ് സര്‍ക്കാര്‍ നല്‍കിയ സ്ഥലം കരാറിനെ മറികടന്ന് മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിച്ചു എന്നതിന്റെ തെളിവും പുറത്ത് വന്നിരുന്നു.
Discussion about this post