ഗാസിയാബാദ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുത്തലാഖ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരം ആചാരങ്ങള്‍ നിരോധിക്കപ്പെടേണ്ടതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മതവിശ്വാസത്തെ സര്‍ക്കാര്‍ മാനിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍ അനാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല മുത്തലാഖ് എന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് പോലെയുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മുത്തലാഖില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post