ലാഹോര്‍: പാക്കിസ്ഥാനില്‍ ലാഹോറില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 10 പേര്‍ മരിച്ചു. 46 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രൈസ്തവര്‍ കൂടുതലുള്ള യുഹാനാബാദ് പ്രദേശത്താണ് സംഭവമുണ്ടായത്. അടുത്തടുത്തുള്ള പള്ളികളില്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനമുണ്ടായത്. പാക്ക് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പരിക്കേറ്റവരെ ലാഹോര്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post