ഓഫിസിലേക്കുള്ള പ്രവേശനം തടഞ്ഞ ഇടത് അനുകൂല വിദ്യാര്‍ത്ഥികളുടെ വീഡിയൊ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജെഎന്‍യു പ്രൊഫസറും എഴുത്തുകാരനുമായ ഡോ. മകരന്ദ് പരന്ജാപെ. തന്നെ ഓഫിസില്‍ കയറാന്‍ അനുവദിക്കാതെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അന്യയമായി തടഞ്ഞുവെച്ചുവെന്ന് ഇംഗ്ലീഷ് പ്രൊഫസറായ പരന്ജാപെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും തന്നെ പേരുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.
അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്രനിലപാടടുത്ത അധ്യാപകനാണ് മകരന്ദ്. മറ്റുള്ളവരെ ഭയപ്പെടുത്തി ഭരണം നടത്തുന്ന ജനാധിപത്യ വിരുദ്ധ ശക്തികളുടെ കീഴിലാണ് ജെഎന്‍യു എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു
വീഡിയൊ
[fb_pe url=”https://www.facebook.com/367340186658012/photos/a.367343063324391.83392.367340186658012/367343066657724/?type=3&permPage=1″ bottom=”30″]
Discussion about this post