തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസിനെ ഊളേ എന്ന് വിളിച്ച് അഡ്വ. ജയശങ്കര്‍. രാത്രിയില്‍ ആര്.എസ്.എസ് കാര്യാലയത്തിലും പകല്‍ സി.പി.ഐയുടെ ഓഫീസിലുമാണ് ജയശങ്കര്‍ എന്ന ജെയ്ക്കിന്റെ ആരോപണത്തിന് മറുപടിയായാണ് ജയശങ്കറിന്റെ ചീത്ത വിളി.
‘ഇവന്റെ അന്തസ്സ് ഇപ്പം മനസിലായില്ലേ. ചര്‍ച്ചയ്ക്കു വരുന്നവന്റെ അച്ഛനെയും അമ്മയെയും പറയലാ അന്തസ്സ്. ഒന്നുപോടാവിടുന്ന്. നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ട്. മനസിലായോ. വേഷം കെട്ടെടുക്കണ്ട. ഇതിനേക്കാള്‍ വലിയ വേഷം കെട്ട് എനിക്കറിയാം.’ എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ലോ അക്കാദമി സമരം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ജയശങ്കര്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി നിങ്ങള്‍ പകല്‍ സി.പി.ഐ ഓഫീസിലും രാത്രി ആര്.എസ്.എസ് കാര്യാലയത്തിലുമാണെന്നും അത്തരമൊരു രാഷ്ട്രീയവുമായി കേരളമുഖ്യമന്ത്രിയെ വിമര്‍ശിക്കരുതെന്നും ജെയ്ക്ക് പറഞ്ഞിരുന്നു. ‘പിണറായി വിജയനെ ആരും വിമര്ശിക്കരുതോ. പിണറായി വിജയനെ വിമര്‍ശിക്കുമ്പോള്‍ നിങ്ങളെന്തിനാണ് പ്രകോപിതനാവുന്നത്.’ ഇതാണ് ഫാസിസം എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
എസ്.എഫ്.ഐയെ ജയശങ്കര്‍ അഭിനന്ദിക്കുന്നത് വെളിയിലിറങ്ങി ചീമുട്ടയേറ് കൊള്ളുന്നതിന് തുല്യമാണെന്നും ജെയ്ക്ക് പറഞ്ഞിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്ന അഭിനന്ദനം ചീമുട്ടയേറു തന്നെയാണെന്ന് ഇതിന് ജയശങ്കര്‍ മറുപടി നല്‍കുകയും ചെയ്തു
വീഡിയൊ-
Discussion about this post