ചെന്നൈ: രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് കാവല്‍ മുഖ്യമന്ത്രി പനീര്‍ശല്‍വം ഗവര്‍ണറെ അറിയിച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ വിദ്യാറാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പനീര്‍ ശെല്‍വം ഇക്കാര്യം അറിയിച്ചത്. 10 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. വൈകിട്ട് ഏഴരയ്ക്കാണ് ശശികല ഗവര്‍ണറെ കാണുന്നത്.
മുഖ്യമന്ത്രി പദത്തിനായി എന്തു വൃത്തികെട്ട കളികളിക്കാനും ശശികല തയാറാകുമെന്ന് പനീര്‍സെല്‍വം ആരോപിച്ചു. അവര്‍ വിജയിച്ചാല്‍ അത് ജാനാധിപത്യത്തിനേല്ക്കുന്ന കളങ്കമായിരിക്കും. ഒരു സ്ഥാനവും വേണ്ടെന്നു പറഞ്ഞാണ് പാര്‍ട്ടിയില്‍ ശശികല തിരികെ വന്നത്. അവര്‍ പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റുന്നു. പ്രവര്‍ത്തകരും അണികളും തന്നോടൊപ്പമാണ്. എംഎല്‍എമാരെയും നേതാക്കളെയും ശശികല ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ കാലത്ത് ശശികല നല്കിയ മാപ്പപേക്ഷ പനീര്‍സെല്‍വം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
അതിനിടെ, അണ്ണാ ഡിഎംകെ പ്രിസീഡിയം ചെയര്മാന് ഇ. മധുസൂദനന് പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. പനീര്‍സെല്‍വത്തിന്റെ വസതിയിലെത്തിയാണു മധുസൂദനന് പിന്തുണ അറിയിച്ചത്. എല്ലാ പ്രവര്‍ത്തകരും പനീര്‍സെല്‍വത്തിന് പിന്തുണ നല്‍കും. സ്വേച്ഛാധിപതികളില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കുമെന്നും റൗഡികള്ക്കൊപ്പമല്ല പാര്‍ട്ടി നിലനില്‍ക്കുകയെന്നും മധുസൂദനന് പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാന്‍ ജയലളിത ആഗ്രഹിച്ചിരുന്നത് മധുസൂദനനെയായിരുന്നുവെന്ന് നേരത്തെ പനീര്‍സെല്‍വം പറഞ്ഞിരുന്നു.
ചെന്നൈ പൊലീസ് കമ്മിഷണര്‍ എസ്.ജോര്‍ജിനെ മാറ്റാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. കൂടാതെ, നേരത്തെ പുറത്താക്കിയ ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐഎഎസ് ഉദ്യോഗസ്ഥന് അബ്ദുല്‍ ആനന്ദിനെയും സര്‍ക്കാര്‍ തിരിച്ചെടുത്തു. ശശികലയുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ പുറത്താക്കിയിരുന്നത്.
Discussion about this post