ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ഇന്ന് അറുതിയാണ്ടേയാക്കും. ഗവര്‍ണര്‍ സി വിദ്യാസാഗറിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെയും അവകാശവാദങ്ങള്‍ കേട്ട ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തീരുമാനം ഇന്നത്തേക്കു മാറ്റി. അതിനിടെ, ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസ് പരിഗണിക്കുന്നതില്‍ സുപ്രീംകോടതി തീരുമാനമെടുത്തില്ല.
ഇരുവരും തങ്ങളുടെ നിലപാടുകള്‍ ഗവര്‍ണറെ അറിയിച്ചു. തന്നെ പിന്തുണയ്ക്കുന്ന അഞ്ച് എംഎല്‍എമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പമാണ് പനീര്‍ശെല്‍വം എത്തിയത്. രാജി പിന്‍വലിക്കാനുള്ള സന്നദ്ധത അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. നിര്‍ബന്ധിച്ചാണ് രാജിവെപ്പിച്ചതെന്നു വ്യക്തമാക്കിയ അദ്ദേഹം, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന നിലപാട് ആവര്‍ത്തിച്ചു. അര മണിക്കൂറിനകം രാജ്ഭവനില്‍ നിന്നു മടങ്ങിയ പനീര്‍ശെല്‍വം, നല്ലത് നടക്കും ധര്‍മം ജയിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം ഗവര്‍ണര്‍ തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. ഗവര്‍ണര്‍ ഒപിഎസ്സിനൊപ്പമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജിക്കത്ത് പിന്‍വലിക്കുന്നതില്‍ നിയമസാധുത തേടുമെന്ന് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തോട് പറഞ്ഞതായാണ് വിവരം.
സാങ്കേതികമായി പനീര്‍ശെല്‍വം മുഖ്യമന്ത്രി പദവി രാജിവെച്ചു കഴിഞ്ഞു. നിലവില്‍ കാവല്‍ മുഖ്യമന്ത്രിയാണ് അദ്ദേഹം. പനീര്‍ശെല്‍വം നല്‍കിയ രാജി ഗവര്‍ണര്‍ സ്വീകരിച്ച സാഹചര്യത്തില്‍ പിന്‍വലിക്കല്‍ അത്ര എളുപ്പത്തില്‍ സാധിക്കില്ല. മുഖ്യമന്ത്രി ആകണമെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ശശികലയാണ് അണ്ണാഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവ്.
അണ്ണാഡിഎംകെ എംഎല്‍എമാരെയെല്ലാം ശശികല രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 235 അംഗ തമിഴ്‌നാട് നിയമസഭയില്‍ ഡിഎംകെയ്ക്ക് 134 അംഗങ്ങളാണ് ഉള്ളത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ശശികലയ്ക്ക് 118 പേരുടെ പിന്തുണ വേണം.
തമിഴ്‌നാട്ടിലെ പൊതുജനാഭിപ്രായം പനീര്‍ശെല്‍വത്തിനൊപ്പമാണ്. സോഷ്യല്‍ മീഡിയയിലും ഒപിഎസ്സിന് വലിയ തോതില്‍ പിന്തുണ ലഭിക്കുന്നു. തമിഴ് സിനിമാ ലോകത്ത് നിന്നും ഒപിഎസ്സിന് പിന്തുണ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് എന്ത് യോഗ്യതയുണ്ടെന്നാണ് വിമര്‍ശകരുടെ ചോദ്യം. പാര്‍ട്ടിക്കുള്ളിലെ ഏതെങ്കിലും തെരഞ്ഞെടുപ്പിലോ നിന്ന് മത്സരിച്ച ചരിത്രം ശശികലയ്ക്കില്ല. എന്തുകൊണ്ടും മുഖ്യമന്ത്രിയാകാന്‍ യോഗ്യത പനീര്‍ശെല്‍വത്തിനാണെന്നും ശശികലയെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.
ഒ പനീര്‍ശെല്‍വത്തെ മാറ്റി ശശികല മുഖ്യമന്ത്രിയാകാന്‍ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയഭരണ പ്രതിസന്ധിയ്ക്ക് കാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പനീര്‍ശെല്‍വം രംഗത്തെത്തിയതോടെയാണ് അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്. മുഖ്യമന്ത്രി സ്ഥാനം തന്നെ നിര്‍ബന്ധിപ്പിച്ച് രാജി വെപ്പിച്ചതാണെന്ന് ആരോപിച്ച പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കി ശശികല മറുപടി നല്‍കി. തുറന്ന പോര് തുടരുന്നതിടെയാണ് ഇരുവരും വ്യാഴാഴ്ച്ച ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയത്
Discussion about this post