ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗറിന്റെ റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്നും റിപ്പോര്‍ട്ടിലുള്ളത് പനീര്‍ശെല്‍വം ക്യാമ്പിന്റെ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.
ഇപ്പോള്‍ എംഎല്‍എയല്ലാത്ത ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ യാതൊരു തടസ്സവും ഇല്ലെങ്കിലും ശശികലയെ പോലെ കേസ് നേരിടുന്നൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതു കൊണ്ട് അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിധി വരുന്നത് കാത്തിരിക്കാനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല എംഎല്‍എമാര്‍ തടവിലാണോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ തമിഴ്‌നാട് രാജ്ഭവന്‍ ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടില്ലെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വാര്‍ത്ത നിഷേധിച്ചു.
Discussion about this post