ഡല്‍ഹി: അമേരിക്കയുടെ എച്ച്-1ബി വിസ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. നിയന്ത്രണത്തിന്റെ ഫലമായി ഐ.ടി മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്കയെ അറിയിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നേരത്തെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി വ്യവസായ സഹമന്ത്രി നിര്‍മല സീതാരാമന്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുടെയും ഐ.ടി കമ്പനി മേധാവികളുടെയും യോഗം വിളിച്ചിരിന്നു. യോഗത്തില്‍ ഇന്ത്യന്‍ ഐ.ടി മേഖലയുടെ ആശങ്ക അമേരിക്കന്‍ ഭരണകൂടത്തെ അറിയിക്കാന്‍ പ്രതിനിധികളെ അമേരിക്കയിലേക്ക് അയക്കുമെന്ന് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌കോം പറഞ്ഞിരുന്നു. 20 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ ഭരണകൂടത്തിന് ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ നികുതിയായി നല്‍കുന്നത്. അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഇയൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് എച്ച്-1ബി വിസയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇളവ് വേണമെന്നാണ് ആവശ്യം.
Discussion about this post