നെടുമ്പാശ്ശേരി: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ ഏഴംഗ സംഘത്തെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂര്‍ കേലശേരി വീട്ടില്‍ വികാസ് (25), ചേര്‍ത്തല പള്ളിപ്പുറം പൊന്‍വിലങ്ങത്ത് വീട്ടില്‍ രാജേഷ് (36), ഡിവൈഎഫ്ഐ നേതാവ് ചേര്‍ത്തല വാരനാട് പ്രവീണ്‍ നിവാസില്‍ പ്രമോദ് (31), ചേര്‍ത്തല വാരനാട്ട് ചനിച്ചിറ വീട്ടില്‍ സജിത്ത് (32), വാരനാട്ട് പ്രവീണ്‍ വിലാസത്തില്‍ പ്രശാന്ത് (33), വൈക്കം വെച്ചൂര്‍ അഖില്‍ നിവാസില്‍ അഖില്‍ (24), ചേര്‍ത്തല വാരനാട് കല്‍ത്തതുങ്ങല്‍ നീരജ് (22) എന്നിവരാണ് അറസ്റ്റിലായത്.
റെന്റ് എ കാര്‍ ഇടപാടില്‍ പണം തീര്‍ത്ത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ ഷാനവാസിനെയാണ് (30) സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളോടൊപ്പം ഒരു ചടങ്ങില്‍ സംബന്ധിച്ച ശേഷം നെടുമ്പാശ്ശേരിയിലെ ഒരു ഫ്‌ളാറ്റില്‍ വിശ്രമിക്കാന്‍ കാറില്‍ പോകുമ്പോഴാണ് മറ്റൊരു വാഹനത്തില്‍ വന്ന സംഘം വെള്ളിയാഴ്ച രാത്രി കാര്‍ തടഞ്ഞുനിര്‍ത്തി ഷാനവാസിനെ തട്ടിക്കൊണ്ടുപോയത്. ആലുവ പനങ്ങാട്ട് വച്ചാണ് പോലീസ് സംഘത്തെ പിടികൂടിയത്. വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് പ്രമോദ്.
Discussion about this post