തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്ത്തകന് തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. മിഥുന് എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു. കോകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് നിര്‍മ്മലിന് കുത്തേറ്റത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബി.ജെ.പി നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Discussion about this post