പട്യാല: പഞ്ചാബ് നാഭയില്‍ ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ ജയില്‍ ചാടിയ സംഭവത്തിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുര്‍പ്രീത് സെഖോന്‍ ആണ് പിടിയിലായത്. ഹോങ്കോംഗിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇയാളില്‍ നിന്നും നിരവധി തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു. ഇയാള്‍ തലമുടി വടിച്ചുകളഞ്ഞ് വേഷം മാറിയാണ് മോഗയില്‍ കഴിഞ്ഞുവന്നത്. പഞ്ചാബ് പോലീസിന്റെ രഹസ്വാന്വേഷണ വിഭാഗമാണ് ഗുര്‍പ്രീതിനെ കസ്റ്റഡിയിലെടുത്തത്.
Discussion about this post