ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല എംഎല്‍എമാരെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് താന്‍ രക്ഷപ്പെടുകയായിരുന്നെന്നു വെളിപ്പെടുത്തി മധുര സൗത്ത് എംഎല്‍എ എസ്.എസ്.ശരവണന്‍ രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല റിസോര്‍ട്ടില്‍ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു ഒളിച്ചോടലെന്നും ശരവണന്‍ പറയുന്നു.
റിസോര്‍ട്ടില്‍നിന്ന് പനീര്‍ശെല്‍വത്തിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയ ഉടന്‍ തന്നെ ശരവണന്‍ മാധ്യമങ്ങളെ കണ്ടു. താന്‍ ഒരു എന്‍ജിനീയറായതുകൊണ്ടാണ് തനിക്കു രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും ഇവിടെയുള്ള എംഎല്‍എമാരില്‍ മിക്കവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയാണെന്നും ശരവണന്‍ മാധ്യമങ്ങളോടു പറഞ്ഞു. താന്‍ വെറും പൂച്ചയാണെന്നും ഒപിഎസ് ക്യാമ്പിലേക്കു വരാന്‍ തയാറായി നിരവധി സിംഹങ്ങള്‍ റിസോര്‍ട്ടില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അനധികൃത സ്വത്തുസമ്പാദന കേസില്‍ ചൊവ്വാഴ്ച സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കെ കൂടുതല്‍ നേതാക്കള്‍ ശശികലയെവിട്ട് പനീര്‍ശെല്‍വം പക്ഷത്തെത്തുന്നുണ്ട്. ശരവണനു പുറമേ മധുര എംപി ഗോപാലകൃഷ്ണനും ഒപിഎസിനൊപ്പം ചേര്‍ന്നിരുന്നു. ഇതോടെ, പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം എട്ടായി.
Discussion about this post