ചെന്നൈ: അധികാരം പിടിച്ചെടുക്കാന്‍ ശശികല റിസോര്‍ട്ടുകള്‍ക്ക് വേണ്ടി മാത്രം ആറു ദിവസം കൊണ്ട് പൊടിച്ചത് ലക്ഷങ്ങള്‍. തമിഴ്മക്കളുടെ ‘അമ്മ’യായിരുന്ന ജയലളിതയുടെ മരണത്തിന് പിന്നാലെ ഉടലെടുത്ത അധികാര തര്‍ക്കങ്ങളെക്കാള്‍ ശ്രദ്ധേയമായത് ശശികലയുടെ ധൂര്‍ത്തടിക്കലുകളാണ്. അധികാരത്തിലേറാന്‍ വെല്ലുവിളിയായി പനീര്‍ശെല്‍വം എന്ന വന്‍ മതില്‍ ഉയര്‍ന്നതോടെ പണക്കൊഴുപ്പുകൊണ്ട് ആള്‍ബലം കൂട്ടാനായി ശശികല നടത്തിയ ശ്രമങ്ങളായിരുന്നു ഈ ധൂര്‍ത്തടിക്കലിനു പിന്നില്‍.
എം.എല്‍.എമാര്‍ തനിക്കൊപ്പം നില്‍ക്കാനായി അവരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെ ആഡംബരങ്ങള്‍ക്ക് ശശികല ഒട്ടും കുറവ് വരുത്തിയില്ല. ഇക്കഴിഞ്ഞ ആറു ദിവസത്തേയ്ക്ക് റൂം വാടക ഇനത്തില്‍ മാത്രം 25 ലക്ഷം രൂപയാണ് ശശികല ചെലവാക്കിയത്. ആഹാരം, വെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് പുറമേയാണ് ഇത്. ഇതിനു പുറമേ എല്ലാ ദിവസവും രാത്രി റിസോര്‍ട്ടില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
മൂന്ന് വിഭാഗത്തിലായി 60 മുറികളാണ് ഹോട്ടലിലുള്ളത്. 5,500 രൂപ നിരക്കുള്ള സാധാരണ മുറികളും 6,600 രൂപയുടെ ബീച്ചിന് അഭിമുഖമായ മുറികളും 9,900 രൂപയുടെ പാരഡൈസ് സ്യൂട്ട് മുറികളും. ഒരു ദിവസത്തെ നിരക്കാണ് ഇത്. ഒരു ഫ്‌ലാറ്റിന് 7000 രൂപ താരിഫ് നല്‍കി കൂട്ടമായിട്ടാണ് റൂമുകള്‍ ശശികല ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനൊക്കെ പണം ശശികലയ്ക്ക് എവിടെ നിന്നാണ് എന്നാണ് ലഭിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ സംസാരം. ശശികലയുടെ സമ്പത്തിനെ കുറിച്ച് നേരത്തെ തന്നെ വിവരങ്ങള്‍ പുറത്ത വന്നിരുന്നു. നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ ശശികലയ്ക്ക് ഉണ്ടെന്ന് വിവരങ്ങളുണ്ടായിരുന്നു.
Discussion about this post