കൊച്ചി: വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ചെന്ന കേസില്‍ ലക്ഷ്മീ നായര്‍ക്ക് സ്റ്റേ അനുവദിച്ചില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ജാതിപ്പേരു വിളിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയിലാണ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തത്. കേസ് ഈ മാസം ഇരുപത്തി മൂന്നിലേക്ക് മാറ്റി. ലക്ഷ്മീ നായരെ ഈ മാസം 23 വരെ അറസ്റ്റുചെയ്യില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടി വിചിത്രമാണെന്ന്, കഴിഞ്ഞദിവസം കുട്ടികളില്‍നിന്ന് മൊഴിയെടുക്കാനെത്തിയ ദേശീയ വനിതാ കമ്മിഷന് അംഗം സുഷമ സാഹു പറഞ്ഞിരുന്നു. പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കേണ്ട പൊലീസ് ഇപ്പോള്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണു സംസ്ഥാന സര്‍ക്കാരിന്റേത്. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ വനിതാ കമ്മിഷന് കേസെടുക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post