കോഴിക്കോട്: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഫേസ്ബുക്ക് സൗഹൃദത്തിന് വിലക്ക്. കോഴിക്കോട് ഉള്ള്യേരിയിലെ എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇത്തരം സൗഹൃദത്തെ വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
അധ്യാപകര്‍ക്കു വിദ്യാര്‍ഥികളുമായി പാഠ്യേതര വിഷയങ്ങളില്‍ സൗഹൃദം വേണ്ടെന്നതാണു മാനേജ്‌മെന്റ് നിലപാടെന്നാണ് ഇതുസംബന്ധിച്ച പ്രിന്‍സിപ്പലിന്റെ വിശദീകരണം. കോളേജിലെ ചില അദ്ധ്യാപകരും വിദ്യാര്‍ഥികളുമായി ഫേസ്ബുക്കില്‍ ചങ്ങാത്തമുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പൂര്‍ണമായി ഒഴിവാക്കണമെന്നുമാണ് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കുലര്‍ അവകാശപ്പെടുന്നു.
സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന എം. ദാസന്റെ പേരിലുള്ള ഈ കോളേജില്‍ എണ്ണൂറോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
Discussion about this post