ഭുവനേശ്വര്‍: ഒഡീഷയിലെ ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിച്ച 360 ജില്ലാ പരിഷത് സീറ്റുകളില്‍ 130-ലും ജയിച്ച് ബിജെപിക്ക് വന്‍ മുന്നേറ്റം. ഭരണകക്ഷി ബിജു ജനതാദള്‍ (ബിജെഡി) 200 സീറ്റ് സ്വന്തമാക്കിയപ്പോള്‍, കോണ്‍ഗ്രസ് 27-ല്‍ ഒതുങ്ങി. 2012-ല്‍ 36 സീറ്റില്‍ മാത്രമാണ് ബിജെപി ജയിച്ചിരുന്നത്.
അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി നടന്ന ആദ്യ രണ്ടു ഘട്ടത്തിലെ ഫലമാണ് പുറത്തുവരുന്നത്. രണ്ടാം ഘട്ടത്തിലെ മുഴുവന്‍ ഫലം അറിവായിട്ടില്ല. ആദ്യത്തേതിലെ 188 സീറ്റില്‍ 71 എണ്ണം ബിജെപി നേടി. ബിജെഡി-103, കോണ്‍ഗ്രസ് -11. 2012-ല്‍ ബിജെഡി 656 സീറ്റില്‍ ജയിച്ചപ്പോള്‍, കോണ്‍ഗ്രസ് 126 പ്രതിനിധികളെ സ്വന്തമാക്കിയിരുന്നു.
ഒഡീഷയിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. ബിജെപിയിലുള്ള വിശ്വാസം ആവര്‍ത്തിച്ചതില്‍ ഒഡീഷയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ച് മോദി ട്വീറ്റ് ചെയ്തു.
Discussion about this post