വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാ-കടലുമായി ബന്ധപ്പെട്ട തര്‍ക്കമേഖലയില്‍ കൂടി അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ പെട്രോളിങ് ആരംഭിച്ചു. യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന കപ്പലിനേയാണ് ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചത്. അമേരിക്ക -ചൈന നേരിട്ടുള്ള ഏറ്റമുട്ടലിന് വഴിയൊരുക്കുന്നതാണ് അമേരിക്കയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ശനിയാഴ്ചയാണ് പട്രോളിങ് ആരംഭിച്ചത്.വിഷയത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനിസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പുമായി വന്നതിന് പിന്നാലെയാണ് പടക്കപ്പല്‍ വിന്യാസം ഉണ്ടായിരിക്കുന്നത്.
Discussion about this post