Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എന്‍ പ്രഭാകരന്റെ ‘തീയ്യൂര്‍ രേഖകളുടെ’ നാടകാവിഷ്‌ക്കാരം കാണാന്‍ സിപിഎം വിലക്ക്, വിലക്ക് എന്തിനെന്നറിയില്ലെന്ന് ഇടതുസഹയാത്രികനായ കഥാകാരന്‍

by Brave India Desk
Feb 19, 2017, 06:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സാഹിത്യകാരന്‍ എന്‍ പ്രഭാകരന്റെ തീയ്യൂര്‍ ‘രേഖകള്‍’ എന്ന നോവലിന്റെ നാടകാവിഷ്‌ക്കാരം കാണുന്നതിന് അണികളെ സിപിഎം വിലക്കിയത് വിവാദമായി. നാദാപുരം പുറമേരിയില്‍ എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗം കെ എസ് ബിമലിന്റെ സ്മരണയ്ക്കായി പണിയുന്ന സാംസ്‌കാരിക ഗ്രാമത്തിന്റെ ധനശേഖരണത്തിനുള്ള നാടകം കാണുന്നതില്‍ നിന്നാണ് അണികളെ പാര്‍ട്ടി വിലക്കിയത്. പ്രത്യേകം സര്‍ക്കുലര്‍ ഇറക്കിയും പരിപാടിക്ക് പോകാന്‍ സാധ്യതയുള്ളവരെ നേരിട്ടും ടെലഫോണിലൂടെയും വിലക്കിയെന്നാണ് ആരോപണം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അതേസമയം വിലക്ക് എന്തിനാണെന്ന് അറിയില്ലെന്ന് എന്‍ പ്രഭാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിരന്തരം വാദിക്കുന്ന പാര്‍ട്ടിയില്‍നിന്ന് ഇത്തരം വിലക്കുണ്ടായത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
പുറമേരി സ്‌കൂള്‍ ഗ്രൗണ്ടിലിലെ പ്രത്യേക വേദിയിലാണ് നാടകം. അരങ്ങേറിയത്. വിലക്കുണ്ടായിട്ടും നിരവധി പേര്‍ നാടകം കാണാന്‍ എത്തിയിരുന്നു. ടിപി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം ബിമലിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ വേദി എന്ന കൂട്ടായ്മ രൂപപ്പെട്ടിരുന്നു. 2015ല്‍ ശ്വാസകോശാര്‍ബുദം ബാധിച്ച് ബിമല്‍ മരിച്ചു. ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിലാണ് ബിമലിന്റെ ഓര്‍മ്മയ്ക്കായി സാംസ്‌കാരിക ഗ്രാമം നിര്‍മ്മിക്കുന്നത്.
ജനുവരി 17ന് സിപിഐഎം എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ പി കുഞ്ഞഹമ്മദ് കുട്ടി, വിപി കുഞ്ഞികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം കെ കെ ലതിക എന്നിവര്‍ പങ്കെടുത്ത ഏരിയാകമ്മിറ്റി യോഗത്തിലാണ് നാടകവുമായി സഹകരിക്കരുതെന്ന തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇത് സര്‍ക്കുലറായി പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്. ഇടത് സഹയാത്രികനായ എന്‍ പ്രഭാകരന്‍ എഴുതിയതാണ് തിയ്യൂര്‍ രേഖകള്‍ എന്ന നോവലിന്റെ നാടകാവിഷ്‌ക്കാരം വിലക്കിയത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. നരിപ്പറ്റ രാജു, വാസുദേവന്‍ എന്നിവരുടേതാണ് നാടകാവിഷ്‌കാരം. നാടകം നടത്തി തുക സമാഹരിച്ച് ബിമലിന്റെ ഓര്‍മയ്ക്ക് എടച്ചേരിയില്‍ സാംസ്‌കാരിക ഗ്രാമം പണിയാനാണ് ബിമലിന്റെ സുഹൃത്തുക്കളുടെ തീരുമാനം.

Tags: cpm keralan prabhakaran
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies