ഡല്‍ഹി: ഇന്ത്യയില്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താത്പര്യത്തിലാണ് നടപടി. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്ഥലങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പാസ്‌പോര്‍ട്ട് ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന അപേക്ഷകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യവും നീക്കത്തിനു പിന്നിലുണ്ട്.
ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കും. അടുത്ത മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. നിലവില്‍ രാജ്യത്ത് 89 പാസ്‌പോര്‍ട്ട് ഓഫീസുകളാണുള്ളത്. പോസ്റ്റ് ഓഫീസുകള്‍ കൂടി ചേരുന്നതോടെ ഇത് 127 ആയി ഉയരും.
https://twitter.com/SushmaSwaraj/status/832269223401488384?ref_src=twsrc%5Etfw
Discussion about this post