അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിലേക്ക് വരാൻ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ഹാജർ രേഖപ്പെടുത്തുന്നതിൽ കർക്കശ നിലപാട് പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ...










