എറണാകുളം : അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്‌കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. അങ്കണ വാടിയിൽ ആയ മാത്രമായിരുന്നു സംഭവസമയത്ത് ഉണ്ടായിരുന്നത്.
ക്ലാസിൽ കുട്ടികൾ ഒന്നും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞത്. സ്‌കൂളിലെ ക്രിസ്മസ് ആഘോഷം നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
രാവിലെ അങ്കണവാടിയിൽ എത്തി വാതിൽ തുറന്ന് അകത്ത് കയറി. അടിച്ചു വാരി. പെട്ടെന്ന് ശബ്ദം കേട്ടു. വരാന്ത തൂത്തുവാരാൻ പുറത്തേക്ക് ഇറങ്ങിയതോടെ വീണ്ടും ശബ്ദം കേട്ടു. അങ്ങനെയാണ് പുറത്തേക്ക് ഓടിയത് . കുട്ടികളില്ലാത്തതിനാൽ അപകടം ഒഴിവായി . കുട്ടികൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ജീവിതകാലം എനിക്ക് സമാധാനം കിട്ടില്ലായിരുന്നു എന്ന് ആയ പറഞ്ഞു.
100 വർഷത്തിലേറെ കെട്ടിടത്തിനു പഴക്കമുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഈ കെട്ടിടത്തിലാണ് കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് അടുത്തിടെയാണ് മറ്റ് ക്ലാസുകൾ മാറിയത്.
Discussion about this post