തന്മാത്ര സിനിമയിലെ രമേശൻ നായരെയും അയാൾ അനുഭവിച്ച രോഗത്തിന്റെ ബുദ്ധിമുട്ടുകളെയും മറന്ന ആരും ഉണ്ടാകില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ എന്ന് തന്നെ വിളിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മോഹൻലാൽ തെളിയിച്ച ചിത്രം, താരത്തിന് ഏറെ പ്രശംസ നേടി കൊടുത്ത ഒന്നാണ്. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിൽ അൽഷീമേഴ്സ് രോഗം ബാധിച്ചതിന് ശേഷം മോഹൻലാൽ കഥാപാത്രമായ രമേശൻ നായരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചിത്രത്തിന്റെ വിവിധ ഘട്ടത്തിൽ നമുക്ക് കാണാൻ സാധിക്കും.
ചിത്രത്തിൽ കാണിക്കുന്ന അൽഷീമേഴ്സ് രോഗം വന്നുകഴിഞ്ഞാൽ ഒരു രോഗി തന്റെ ജീവിതത്തിൽ അതുവരെ സംഭവിച്ചത് മറന്ന് ബാല്യത്തിലേക്ക് തിരിച്ചുപോകുമെന്ന് പറയുന്നുണ്ട്. നല്ല ഒരു കുടുംബ ചിത്രം എന്ന നിലയിൽ മാത്രം നമുക്ക് തുടക്കത്തിൽ ഫീൽ ചെയ്യുന്ന കഥയുടെ ട്രാക്ക് പിന്നെ രോഗം കണ്ടുപിടിച്ചതിന് ശേഷം മറ്റൊരു രീതിയിലേക്ക് മാറ്റുകയാണ്. സിനിമ ഒരു തവണ കണ്ടുകഴിഞ്ഞാൽ അത് ഉണ്ടാക്കുന്ന ആ ട്രോമാ കാരണം വീണ്ടും കാണാൻ തോന്നാത്ത ഒരു ചിത്രം കൂടിയാണ് തന്മാത്ര എന്ന് പറയാം.
മോഹൻലാൽ എന്ന സൂപ്പർ താരം അക്കാലത്ത് അഭിനയിത്തിരുന്ന പല സിനിമകളിലും അദ്ദേഹത്തിന്റെ ആരാധകർക്ക് കൂടി സന്തോഷമാകുന്ന രീതിയിൽ ആയിരുന്നല്ലോ അദ്ദേഹത്തിന്റെ ഇൻട്രോ ഒരുക്കിയിരുന്നത്. അത്തരത്തിൽ ബഹളങ്ങൾ ഒന്നും തന്നെ ഇല്ലതെ തന്നെ ഒരുക്കിയ ഇൻട്രോ, നായകന് രോഗം വന്നതിന് ശേഷം ഉണ്ടാകുന്ന അസ്വസ്ഥതകൾ അങ്ങനെ പ്രേക്ഷകൻ അങ്ങനെ ഇങ്ങനെ കാണാത്ത മോഹൻലാൽ രീതി ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. ചിത്രത്തിൽ മോഹൻലാലിൻറെ ഇൻട്രോ ഇങ്ങനെ വളരെ സാധാരണ രീതിയിൽ ആയാൽ പ്രേക്ഷകർ അത് ഇഷ്ടമാകുമോ എന്ന പേടി നിർമ്മാതാക്കൾക്ക് ഉണ്ടായിരുന്നു. കൂടാതെ നായികയും നായകനും തമ്മിലുള്ള ബന്ധം കാണിക്കാൻ ഉപയോഗിക്കുന്ന സീൻ, നായകൻ ജോലി സ്ഥലത്ത് വീടാണെന്ന് കരുതി പെരുമാറുന്ന സീൻ ഇതിലൊക്കെ സിനിമയുമായി ബന്ധപ്പെട്ട നിർമ്മാതാക്കൾക്ക് ഉൾപ്പടെ പേടി ഉണ്ടായിരുന്നു.
എന്നാൽ ആ സമയത്ത് മോഹൻലാൽ പറഞ്ഞ കാര്യം താൻ ഓർത്തു എന്നാണ് ബ്ലെസി ഒരു അഭിമുഖത്തിൽ പറഞ്ഞത്” ഈ സിനിമയിലെ തിരക്കഥയിൽ എഴുതിയിരിക്കുന്ന ഒരു കാര്യം ഒഴിവാക്കിയാൽ ഞാൻ ഇതിൽ അഭിനയിക്കില്ല” അതായത് ചിത്രത്തിൽ എന്താണോ സംവിധയകാൻ വേണമെന്ന് ആഗ്രഹിക്കുന്നത് , ആ സിനിമയുടെ പൂർണതക്കായി അത് 100 % മോഹൻലാൽ നൽകും എന്ന് സാരം.













Discussion about this post