Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

ഉജ്ജ്വലം, സമഗ്രം… പഴയ ജർമ്മനി തിരിച്ചുവരുന്നു; യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ജർമ്മനിക്ക് വമ്പൻ ജയം

by Brave India Desk
Jun 15, 2024, 09:26 am IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

വീരോചിതം, ആധികാരികം… സ്വന്തം കാണികൾക്ക് മുന്നിൽ അഴിഞ്ഞാടി ജർമ്മൻ പട. ആതിഥേയരുടെ ശൗര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് സ്‌കോട്ലൻഡ്. യൂറോ കപ്പിന്റെ ഉദ്ഘാടന പോരിൽ ഗോൾ മഴ ഒരുക്കിയാണ് ജൂലിയൻ നഗൽസ്മാന്റെ കുട്ടികൾ വരവറിയിച്ചത്. സ്‌കോട്ലൻഡിനെതിരെ 5-1ന്റെ തകർപ്പൻ വിജയമാണ് ജർമ്മനി സ്വന്തമാക്കിയത്.

വിസിൽ മുഴുങ്ങിയത് മുതൽ ആ പഴയ ജർമ്മനിയെ ആരാധകർ കളിക്കളത്തിൽ കണ്ടു. ഫസ്റ്റ് ഹാഫിൽ തന്നെ മൂന്ന് ഗോളുകളാണ് സ്‌കോട്ടിഷ് പോസ്റ്റിൽ ജർമ്മനി അടിച്ചു കയറ്റിയത്. കളിയുടെ പത്താം മിനിറ്റിൽ ജർമ്മനി ലീഡെടുത്തു. 21കാരനായ ഫ്ലോറിയൻ വിറ്റ്സായിരുന്നു സ്‌കോറർ. ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റിൽ നിന്നായിരുന്നു വിറ്റ്സിന്റെ സ്ട്രൈക്ക്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ആദ്യ ഗോൾ നേടി അധികം വൈകാതെ തന്നെ ജർമ്മനി ലീഡ് ഇരട്ടിയാക്കി. ഇരുപതാം മിനിറ്റിൽ യുവ താരം ജമാൽ മുസിയാലയുടെ വകയായിരുന്നു ജർമ്മനിയുടെ രണ്ടാം ഗോൾ. കയ് ഹാവെർട്സിന്റെ ഉജ്ജ്വലമായ ക്രോസ്
സ്വീകരിച്ച മുസിയാല, പന്ത് അനായാസം സ്‌കോട്ലൻഡിന്റെ വലയിലേക്ക് തൊടുത്തുവിടുകയായിരുന്നു.

ആദ്യപകുതിയുടെ അവസാനം പെനാൽറ്റിയിലൂടെ കയ് ഹാവെർട്സ് ജർമ്മനിക്കായി ലക്ഷ്യം കണ്ടു. പ്രതിരോധ താരം പോട്രിയസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് സ്‌കോട്ലൻഡിന് കനത്ത തിരിച്ചടിയായി.

സെക്കന്റ് ഹാഫിലും ആക്രമണ ഫുട്ബോൾ തുടർന്നു ജർമ്മനി. ചീറിപാഞ്ഞു വന്ന ജർമ്മൻ മുന്നേറ്റ നിരയെ പ്രതിരോധിക്കാൻ
സ്‌കോട്ടിഷ് ഡിഫൻസ് നന്നായി പണിപ്പെട്ടു. 69 ആം മിനിറ്റിൽ നിക്ലസ് ഫുൾക്രഗ് ലക്ഷ്യം കണ്ടു. തകർപ്പനൊരു ഷോട്ടിലൂടെയായിരുന്നു ഡോർട്ട്മുണ്ട് താരത്തിന്റെ ഫിനിഷ്. പിന്നീട് ഒരു തവണ കൂടി ഫുൾക്രഗ് സ്‌കോട്ടിഷ് വല കുലുക്കിയെങ്കിലും ഓഫ് സൈഡാകുകയായിരുന്നു.

നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ജർമ്മൻ ഡിഫൻഡർ അന്റോണിയോ റൂഡിഗർ വഴങ്ങിയ സെൽഫ് ഗോൾ സ്‌കോട്ട്ലൻഡിന് അൽപ്പം ആശ്വാസം സമ്മാനിച്ചു. എന്നാൽ, അവിടം കൊണ്ടും അവസാനിപ്പിക്കാൻ ആതിഥേയർ തയ്യാറായിരുന്നില്ല. ഇഞ്ചുറി ടൈമിൽ സ്‌കോട്ടിഷ് വലയിൽ പന്തെത്തിച്ച് എമിറേ ചാൻ ജർമ്മനിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

കഴിഞ്ഞ ലോകകപ്പിൽ തകർന്നടിഞ്ഞ ജർമ്മനി തിരിച്ചുവരവിന്റെ വ്യക്തമായ സൂചനകൾ നൽകിയാണ് മത്സരം അവസാനിപ്പിച്ചത്. യൂറോ കപ്പിലെ അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഹംഗറിയാണ് ജർമ്മനിയുടെ എതിരാളികൾ. സ്‌കോട്ലൻഡ് സ്വിറ്റ്സർലൻഡുമായി ഏറ്റുമുട്ടും.

Tags: germany vs scotlandkrosseuro cup
Share3
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies