മ്യൂണിക്: ഒമ്പതാം മിനുട്ടിൽ വീണ ആദ്യ ഗോൾ. കടലിരമ്പുന്നത് പോലെ ആർത്തലച്ചു വരുന്ന ഫ്രഞ്ച് പട. ശക്തമായ ആക്രമണങ്ങൾ. ഒടുവിൽ അസാധ്യമായതെന്ന് കരുതിയത് സാധ്യമാക്കി സ്പെയിനിന്റെ ചുണക്കുട്ടികൾ. മുൻ ലോക ചാമ്പ്യന്മാരെ നിഷ്പ്രഭമാക്കിയ പ്രകടനത്തോടെ യൂറോ കപ്പിന്റെ ഫൈനലിൽ.
ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തികൊണ്ടാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പെയിൻ ജയിച്ചത്.
യൂറോയില്‍ സ്പെയിനിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ തുടര്‍ച്ചയായ ആറാം ജയമായിരുന്നു സ്പാനിഷ് സംഘം സ്വന്തമാക്കിയത് . യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും ഇതോടു കൂടി സ്പെയിനിന്റെ പേരിലായി.
ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരേ ലമിന്‍ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്‌പെയിന്‍ തിരിച്ചടിക്കുകയായിരുന്നു.
Discussion about this post