അഖിൽ സത്യൻ്റെ കഥയെ അടിസ്ഥാനമാക്കി സോനു ടി.പി. തിരക്കഥ രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 2025-ലെ ഇന്ത്യൻ മലയാള റൊമാൻ്റിക് കോമഡി ചലച്ചിത്രമാണ് ഹൃദയപൂർവ്വം. . ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, മാളവിക മോഹനൻ, സംഗീത മാധവൻ നായർ, സംഗീത് പ്രതാപ്, ലാലു അലക്സ്, ജനാർദ്ദനൻ, സബിത ആനന്ദ്, ബാബുരാജ്, നിഷാൻ എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ, കൊച്ചിയിൽ വിജയകരമായ ഒരു ക്ലൗഡ്-കിച്ചൺ ശൃംഖല നടത്തുന്ന സമ്പന്നനും വ്യവസായിയുമായ സന്ദീപ് ബാലകൃഷ്ണൻ, തനിക്ക് ഹൃദയം നൽകി ജീവൻ രക്ഷിച്ച സൈനിക ഉദ്യോഗസ്ഥൻ കേണൽ രവീന്ദ്രനാഥിന്റെ മകൾ ഹരിതയുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പൂനെയിലേക്ക് പോകുന്നതും ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ സംസാരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ചിത്രം മോഹൻലാലിൻറെ തുടരും സിനിമക്ക് ശേഷമുള്ള ഏറ്റവും വലിയ ഹിറ്റായി. ചിത്രത്തിന്റെ ടീസർ വന്നപ്പോൾ മുതൽ ചർച്ചയായ ” FAFA ” ഡയലോഗിന്റെ പിറവിയും അത് മോഹൻലാൽ പറയുമോ എന്ന ആശങ്ക എങ്ങനെ മാറി എന്നും സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
” മലയാളം സിനിമ ഇഷ്ടം ആണെന്ന് പറഞ്ഞ് പായയുന്ന പയ്യൻ ” FAFA ” ഡയലോഗ് പറയുന്നുണ്ട്. തനിക്ക് മലയാളം സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള നടൻ ഫഹദ് ആണെന്ന് മോഹൻലാലിനോട് പറയുന്ന അവൻ അയാളുടെ ഇഷ്ടപെട്ട സിനിമകളും പറയുന്നു. അങ്ങനെ ഒരു ഡയലോഗ് മോഹൻലാൽ പോലെ ഒരു ആക്ടറോട് പറയുമ്പോൾ അയാൾക്ക് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. എന്നാൽ അത് കേട്ട ലാൽ ചിരിക്കുകയാണ് ചെയ്തത്. പുള്ളി വളരെ ആസ്വദിച്ചാണ് ആ രംഗം ചെയ്തതും. ടീസർ അയച്ചു കൊടുത്തപ്പോൾ അത് ഇഷ്ടമാകുകയും ചെയ്തു.”
ഫഹദ് തന്നെ നായകനായ ഓടും കുതിര ചാടും കുതിര സിനിമയും ഹൃദയപൂർവത്തിനൊപ്പമാണ് ഓണത്തിന് റിലീസായത്.













Discussion about this post