ചർച്ച നടത്തിയ സ്ഥലത്ത് ശങ്കർ രാമകൃഷ്ണൻ ഉണ്ടായിരുന്നെന്ന കാര്യത്തിൽ നടി മൗനം പാലിക്കുന്നു; ജാമ്യ ഹർജിയിൽ ആരോപണവുമായി രഞ്ജിത്ത്
എറണാകുളം: ബംഗാളി നടിയുടെ പരാതിയിൽ ഇന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. താൻ നിരപരാധിയാണെന്നും അഭിനയിക്കാൻ അവസരം നൽകാത്തതിന്റെ നീരസമാണ് നടി കാണിക്കുന്നതെന്നുമാണ് രഞ്ജിത്ത് അവകാശപ്പെടുന്നത്. ...