കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടപടിയാരംഭിച്ച് പൊലീസ്. ബംഗാളി നടിയായ ശ്രീലേഖ മിത്രയാണ് പാലേരി മാണിക്യം സിനിമയുടെ ചർച്ചകളുടെ ഇടയിൽ സംവിധായകൻ രഞ്ജിത്ത് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പരാതി നൽകിയത് .
അന്ന് നടി താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടലില്‍ എത്തിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത് . കൊച്ചി നഗരത്തിലെ ഹോട്ടലിലാണ് പൊലീസ് എത്തിയത്. ഡോക്യുമെന്ററി സംവിധായകനും നടിയുടെ സുഹൃത്തുമായ പ്രധാന സാക്ഷിയേയും പോലീസ് എത്തിച്ചിരുന്നു.ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടി സുഹൃത്തായ സംവിധായകനോട് നടന്ന കാര്യം പറയുകയായിരുന്നു.
നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത ശേഷം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറുകയായിരുന്നു.
കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയ താന്‍ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
Discussion about this post