ലോകരാജ്യങ്ങളുടെ ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്ത് ; മുൻവർഷത്തേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഉൾപ്പെടുത്തി ഇന്ത്യ
ലോകരാഷ്ട്രങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തിൽ വിവിധ ലോകരാജ്യങ്ങളുടെ കൈവശമുള്ള ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI). ...