Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സിംഹങ്ങളെ കെട്ടുകെട്ടിച്ച ഓറഞ്ച് പട; വാൻ ഡെർ മെർവെയുടെ ആ മാന്ത്രിക ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ തകർച്ചയും, ടി20 ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഞായറാഴ്ച

by Brave India Desk
Feb 25, 2026, 05:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

2022 നവംബർ 6. അഡ്‌ലെയ്‌ഡിലെ ആകാശം തെളിഞ്ഞുനിന്നിരുന്നു. ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് അത് വെറുമൊരു മാച്ച് ഡേ ആയിരുന്നില്ല, സെമി ഫൈനലിലേക്കുള്ള അവരുടെ ഗ്രീൻ സിഗ്നലായിരുന്നു. എതിരാളികൾ നെതർലൻഡ്‌സ്, ക്രിക്കറ്റ് ലോകത്തെ കണക്കുപുസ്തകത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഒന്നുമല്ലാത്ത ഒരു ‘കുഞ്ഞൻ’ ടീം.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതർലൻഡ്‌സിനെ ബാറ്റിംഗിനയച്ചു. കളി തുടങ്ങുമ്പോൾ എല്ലാവരും കരുതി നോർക്കിയയുടെയും റബാഡയുടെയും വേഗതയിൽ ഡച്ച് ബാറ്റർമാർ കരിഞ്ഞുപോകുമെന്ന്. പക്ഷേ, സംഭവിച്ചത് മറ്റൊന്ന്. കോളിൻ അക്കർമാനും സംഘവും ഭയമില്ലാതെ ബാറ്റുവീശി. 20 ഓവർ കഴിയുമ്പോൾ സ്കോർ ബോർഡിൽ 158 റൺസ്. അപ്പോഴും ആരാധകർ ചിരിച്ചു, “ഈ ചെറിയ സ്കോറാണോ ക്വിന്റൺ ഡി കോക്കും മില്ലറും ചേർന്ന് അടിച്ചുതകർക്കാൻ പോകുന്നത്? എത്ര വിക്കറ്റിനായിരിക്കും സൗത്താഫ്രിക്ക ജയിക്കുക? ചർച്ചകൾ കൊഴുത്തു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ സിംഹങ്ങളെ കാത്തിരുന്നത് ഡച്ച് ബൗളർമാരുടെ ചതിക്കുഴികളായിരുന്നു. ഓരോ ഓവർ കഴിയുന്തോറും പ്രോട്ടീസിന്റെ ശ്വാസം മുറുകി. സ്കോർ ബോർഡിൽ റൺസ് ഇഴഞ്ഞു. ഡി കോക്ക് വീണു… ബാവുമ വീണു… ഒടുവിൽ റൂസോയും. സ്റ്റേഡിയം നിശബ്ദമായി. എവിടെയോ ഒരു അട്ടിമറിയുടെ മണം ഉയർന്നു.

മത്സരം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റർ ഡേവിഡ് മില്ലർ ക്രീസിലുണ്ട്. ബൗണ്ടറി ലൈനിലേക്ക് മില്ലർ പായിച്ച ആ ഷോട്ട് സിക്സറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, അവിടെയായിരുന്നു സിനിമയിലെ ‘സൂപ്പർ ഹീറോ’ എൻട്രി! റോലോഫ് വാൻ ഡെർ മെർവെ എന്ന 37-കാരൻ പിന്നിലേക്ക് ഓടി ഒരൊറ്റ ചാട്ടം. പന്ത് ആ കൈകളിൽ ഭദ്രം! മില്ലർ പുറത്ത്. ദക്ഷിണാഫ്രിക്കൻ ക്യാമ്പ് ശ്മശാനമൂകമായി.

അവസാന ഓവറിലേക്ക് കടക്കുമ്പോൾ സൗത്താഫ്രിക്കൻ ടീമിന് ജയിക്കാൻ വേണ്ടത് 26 റൺസ് ആയിരുന്നു. ഒരു സമ്മർദ്ദവും കാണിക്കാതെ പന്തെറിഞ്ഞ ബാസ് ഡി ലീഡ് ഓറഞ്ച് പടയെ 13 റൺസ് വിജയത്തിലേക്ക് നയിച്ചു.  മത്സരം കഴിഞ്ഞപ്പോൾ ക്യാമറകൾ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ മുഖത്തേക്ക് നീണ്ടു. തകർന്നടിഞ്ഞ സ്വപ്നങ്ങളുമായി, കണ്ണീരോടെ തലകുനിച്ചു നിൽക്കുന്ന മില്ലറും ഡി കോക്കും. മറുവശത്ത്, ലോകം കീഴടക്കിയ ആവേശത്തിൽ ഡച്ച് താരങ്ങളുടെ വന്യമായ ആഘോഷം.

സെമി ഫൈനൽ കാണാതെ ദക്ഷിണാഫ്രിക്ക പുറത്ത്! ഒരു കുഞ്ഞൻ ടീം വന്ന് വമ്പൻമാരുടെ കഥ കഴിച്ച ആ ദിവസം ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ‘ബ്ലോക്ക്ബസ്റ്റർ അട്ടിമറി’ ആയി ഇന്നും അവശേഷിക്കുന്നു.

Tags: bcciindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies